രാജപുരം : ഓണത്തിന് പൂക്കളമൊരുക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വിതരണം ചെയ്ത ചെണ്ടുമല്ലിയുടെ ബ്ലോക്ക് തല വിളവെടുപ്പ് പാറപ്പള്ളിയില്‍ നടന്നു. ഓണത്തിന് പൂക്കളമൊരുക്കാന്‍ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലാണ് ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലും ജെ എല്‍ ജി കള്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കും ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തത്. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ പാറപ്പള്ളില്‍ വയല്‍ കൃഷിക്കൂട്ടം,കലവറ, ത്രിവേണി , ശിശിരം ജെ. എല്‍.ജി.കളുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി. ദാമോദരന്‍ അദ്ധ്യക്ഷതവഹിച്ചു. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചത്. വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ കാണാന്‍ നിരവധി പേരാണ് പാറപ്പള്ളിയിലേക്ക് ദിവസവും വരുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, CDS വൈ: ചെയര്‍പേഴ്‌സണ്‍ പി.എല്‍. ഉഷ, വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, കൃഷി ഓഫീസര്‍ കെ.വി.ഹരിത, സി.പി. സവിത, നാസര്‍, നിഷ എന്നിവര്‍ സംസാരിച്ചു. ADA നിഖില്‍ നാരായണന്‍ സ്വാഗതവും ടി.പി.വന്ദന നന്ദിയും പറഞ്ഞു.