ബാനം: ബാനം ഗവ.ഹൈസ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച കിച്ചണ്‍ ബ്ലോക്ക് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആര്‍.ഒ പ്ലാന്റ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.ഭൂപേശും, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പദ്ധതികളില്‍ പെടുത്തി അനുവദിച്ച ആണ്‍കുട്ടികളുടെ ശുചിമുറികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ എന്നിവരും ഉദ്ഘാടനം ചെയ്തു. കെ.ഭൂപേശ് അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, പി.മനോജ് കുമാര്‍, ബാനം കൃഷ്ണന്‍, കെ.എന്‍ ഭാസ്‌കരന്‍, രഞ്ജിനി വിജയന്‍, പാച്ചേനി കൃഷ്ണന്‍, പി.കെ ബാലചന്ദ്രന്‍, അനൂപ് പെരിയല്‍, പി.സൗഭാഗ്യ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും അനിത മേലത്ത് നന്ദിയും പറഞ്ഞു.