കാഞ്ഞങ്ങാട്: അമ്പലത്തറ, പറക്കളായില്‍ ഒരു വീട്ടിലെ മൂന്നുപേര്‍ ആസിഡ് കഴിച്ച് മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിയിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മകന്‍ രഞ്ചേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ഷകരായ ഗോപിയും കുടുംബവും കടുത്തസാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. മരണപ്പെട്ട രേജാഷ് ഹോസ്ദുര്‍ഗ് എച്ച് ഇ എന്റര്‍പ്രൈസസിലെ ജീവനക്കാരനാണ്.