പാലക്കുന്ന്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പായസം അടക്കം ഓണസദ്യയൊരുക്കാന്‍ പാലക്കുന്ന് കൂട്ടായ്മ ഓണകിറ്റ് വിതരണം ചെയ്യും. കൂട്ടായ്മ തയ്യാറാക്കിയ പട്ടികയിലുള്ളവര്‍ക്ക് 31 ന് അവരുടെ വീടുകളില്‍ കിറ്റുകള്‍ എത്തിക്കും. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള ബേക്കല്‍ രാമഗുരു നഗറിലെ കൊച്ചു ബാലികയ്ക്കുള്ള സാമ്പത്തിക
സഹായവും അന്ന് നല്‍കാനും തീരുമാനിച്ചു. പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. പി.വി. ഉദയകുമാര്‍ ഹരിദാസ് പാലക്കുന്ന്, വിശ്വനാഥന്‍ കൊക്കാല്‍ സി.കെ. രഞ്ജിത്ത്, സുരേഷ് ബേക്കല്‍, പ്രമീള രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.