ഉദുമ: കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉദുമ പുതിയ വളപ്പില്‍ കാശി കുമാരനെ (പി.വി.കുമാരന്‍)അനുസ്മരിച്ച് ഉദുമയില്‍ സര്‍വ്വ കക്ഷിയോഗം നടന്നു.യോഗത്തില്‍ ബിജെപി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി അധ്യക്ഷനായി. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരക് എ.സി.ഗോപിനാഥ്, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, സിപിഎം മുതിര്‍ന്ന നേതാവ് ഭാസ്‌കരന്‍, കോണ്‍ഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറി പന്തല്‍ നാരായണന്‍, സേവാഭാരതി ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ഗംഗാധരന്‍ അച്ചേരി, ബിജെപി സംസ്ഥാന സമിതി അംഗം വി.രവീന്ദ്രന്‍, ജില്ലാജന.സെക്രട്ടറി എന്‍.ബാബുരാജ്, മീഡിയ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്,മണ്ഡലം പ്രസിഡന്റ് ഷൈനിമോള്‍, ജന.സെക്രട്ടറി പ്രദീപ്.എം.കൂട്ടക്കനി, സിപിഎം ഏരിയ കമ്മറ്റി അംഗം സന്തോഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് മധുസൂതനന്‍, സെക്രട്ടറി വിനില്‍ മുല്ലച്ചേരി, വിനായക പ്രസാദ്
എന്നിവര്‍ സംസാരിച്ചു.