ചുള്ളിക്കര 41-ാംമത് ഓണോത്സവംസെപ്തംബര്‍ 5 വരെ വിവിധ പരിപാടികളോടെആഘോഷിക്കും

രാജപുരം • ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി, വിവിധ സന്നദ്ധ സംഘടനകളുടെയും സഹ കരണത്തോടെ സംഘടിപ്പിക്കുന്ന 41-ാമത് ഓണാഘോഷം സെപ്റ്റംബര്‍ 5 വരെ വിവിധപരിപാടികളോടെ നടക്കും.
നാളെ (24 ന്) കാരംസ് മത്സരം, 28ന് ചിത്രരചന മത്സരം, 30ന് കാഞ്ഞങ്ങാട് മാവുങ്കാല്‍ മുതല്‍ പാണത്തൂര്‍ വരെ വിളംബര ജാഥ എന്നിവ നടക്കും. സെപ്റ്റം ബര്‍ 3ന് വൈകിട്ട് 4 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. അഘോഷ കമ്മിറ്റി ഫിനാന്‍സ് കണ്‍വീനര്‍ സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിക്കും. തുടര്‍ ന്ന് പായസം ഫെസ്റ്റ്, മെഗാക്വി സ് മത്സരം, മലയാളി മങ്ക മത്സരം, കലാവിരുന്ന് എന്നിവ നടക്കും.
4ന് രാവിലെ (ഉത്രാട നാളില്‍ ) മുതല്‍ വിവിധ കായിക മത്സരയിനങ്ങള്‍, വൈകിട്ട് സിനിമാറ്റിക് ഡാന്‍സ് മത്സരം. 5ന് (തിരുവോണ നാളില്‍ ) രാവിലെ പൂക്കള മത്സരം, 2 മണിക്ക് വടംവലി മത്സരം. വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ജനറല്‍കണ്‍വീനര്‍ വിനോദ് ജോസഫ് അധ്യക്ഷത വഹിക്കും.രാത്രി 8ന് സിനിമ പിന്നണി ഗായകര്‍ അണിനിരക്കുന്ന സ്റ്റേജ് ഷോയും നടക്കും. ഓണാഘോഷ കമ്മിറ്റി എല്ലാ വര്‍ഷവും നടത്തിവരുന്ന സാ മൂഹിക സേവനത്തിന്റെ ഭാഗമായി ഇത്തവണ ആകാശപ്പറവയി ലെ കിടപ്പുരോഗികള്‍ക്ക് ഭക്ഷണ സാധനങ്ങളും, ഓണ സമ്മാനങ്ങളും നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വിനോദ് ജോസഫ്, എം ജെ സിജോമോന്‍, ജിനീഷ് ജോയ്, കെ വി ഷാബു , കെ എസ് അനുപ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തിലറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *