ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവം സംഘാടക സമിതി രൂപികരയോഗം ഓഗസ്റ്റ് 25 ന് തിങ്കളാഴ്ച 3 മണിക്ക് കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
രാജപുരം: 2025-26 വര്‍ഷത്തെ ഹോസ്ദൂര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ മാസത്തില്‍ കോടോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപികരണ യോഗംആഗസ്റ്റ് 25 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.