പാണത്തൂര്‍ ചിറംകടവ് സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രഹാം നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ടു .

പാണത്തൂര്‍: പാണത്തൂര്‍ ചിറംകടവ് സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രഹാം(43) ഉക്കന്‍ വീട്ടില്‍ നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ടു. രാവിലെ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു. കോളിച്ചാല്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ലീന സുനീഷ് ,മക്കള്‍: ആല്‍ഫിന്‍, അന്‍വിയ, ഏയ്ഞ്ചല്‍ പിതാവ് ഒ വി അബ്രാഹം മാതാവ്: മോളി,സഹോദരങ്ങള്‍: സുനില്‍ അബ്രാഹം,സുനിത അബ്രഹാം,സുജിത അബ്രഹാം.മൃത സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ് ചര്‍ച്ച് പാണത്തൂര്‍

Leave a Reply

Your email address will not be published. Required fields are marked *