ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വന്‍തുക വാങ്ങുന്നതിനെതിരെ മാര്‍ഗനിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഓരോ നടപടിക്കും ചെലവാകുന്ന തുക സഹിതമാണ് കോണ്‍സുലേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം അമിത തുക ഈടാക്കുന്നവര്‍ക്കെതിരായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മരണസര്‍ട്ടിഫിക്കറ്റിന് 110 മുതല്‍ 140 ദിര്‍ഹം വരെ ഈടാക്കാം. എംബാമിങിന് 1072 ദിര്‍ഹം, ആംബുലന്‍സിന് 220 ദിര്‍ഹം വാടക എന്നിങ്ങനെയാണ് നിരക്ക്. ഇത് ദുബായിലെ വാടകയാണ്. മറ്റ് എമിറേറ്റുകളില്‍ ഇത് വ്യത്യാസം വരും.
ശവപ്പെട്ടിക്ക് 1840 ദിര്‍ഹമാണ് നിരക്ക് വരുന്നത്. എയര്‍കാര്‍ഗോ നിരക്ക് 1800 ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയാകും. ഈ നിരക്ക് വിമാനകമ്പനി, നാട്ടിലെ എയര്‍പോര്‍ട്ട് എന്നിവക്ക് അനുസരിച്ച് മാറ്റമുണ്ടാകുമെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. മൊത്തം പരമാവധി 5772 ദിര്‍ഹം വരെയാണ് കോണ്‍ുസുലേറ്റ് ഇടുന്ന ചെലവ്. കഴിഞ്ഞ നവംബറില്‍ കോണ്‍സുലേറ്റ് പുറപ്പെടുവിച്ച മുന്നറിപ്പിന്റെ തുടര്‍ച്ചയായാണ് വീണ്ടും ജാഗ്രത നിര്‍ദേശം നല്‍കിയത്.