ഉദുമ: ഉദുമയില്‍ ജനസംഘത്തിന്റെയും തുടര്‍ന്ന് ബി ജെ പിയുടെയും നേതൃനിരയില്‍ സജീവ സാനിധ്യമായിരുന്ന കൊക്കാല്‍ ഗുരുകൃപയില്‍ വി. വി. കുമാരന്‍ (കാശി കുമാരന്‍-78)
അന്തരിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ ആദ്യകാല വൈസ് പ്രസിഡന്റും വിദ്യാഭ്യാസ സമിതിയുടെ ഭാരവാഹിയുമായിരുന്നു. എസ് എന്‍ ഡി പി ഹോസ്ദുര്‍ഗ് യൂണിയന്‍
സെക്രട്ടറിയുമായിരുന്നു. യുവ മോര്‍ച്ചയുടെ ആദ്യത്തെ സംസ്ഥാന കമ്മിറ്റി ട്രഷറര്‍ ആയിരുന്നു. ഉദുമയില്‍ ഗുരുകൃപ ഗ്രൂപ്പിന്റെ തലവനായിരുന്ന അദ്ദേഹം കൊക്കാല്‍ ഗുരുകൃപ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ കബഡി ടീമിന് നേതൃത്വം നല്‍കി. പരേതരായ കാശി കൊട്ടന്റെയും ചോയിച്ചി യുടെയും മകന്‍. ഭാര്യ: ലളിതാക്ഷി. മക്കള്‍: ബിന്ദു, സിന്ധു, ഇന്ദു, ശ്യാംപ്രസാദ് (ബിജെപി ഉദുമ മണ്ഡലം സെക്രട്ടറി). മരുമക്കള്‍: രാധാകൃഷ്ണന്‍, ഭാസ്‌കരന്‍ (ഇരുവരും കാസര്‍കോട്), ശ്രീധരന്‍ മടിക്കൈ (മുന്‍ പ്രവാസി), ദിവ്യ ശ്യാം (പാറക്കട്ട). സഹോദരങ്ങള്‍ : വെള്ളച്ചി (കൊറമ്പന്‍ വളപ്പ്), ലളിത (എരോല്‍), പരേതരായ ബാലകൃഷ്ണന്‍, സരോജിനി, അംബുജക്ഷി, വിശാലക്ഷന്‍,
കുഞ്ഞിക്കണ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച.