പാലക്കുന്ന്: മര്‍ച്ചന്റ് നേവിയില്‍ നിന്ന് വിരമിച്ച കോട്ടിക്കുളം മയൂരത്തിലെ കെ. പ്രഭാകരന്‍ ( പ്രഭാകരന്‍ ബജ്‌പേ-69) അന്തരിച്ചു. പരേതരായ ബജ്‌പെ കോരന്റെയും തായത്ത് ചിരുതയുടെയും മകന്‍. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് വൈസ് പ്രസിഡന്റും കോട്ടിക്കുളം തായത്ത് ചേടിക്കുന്നു മുണ്ടാച്ചിവളപ്പ് തായത്ത് തറവാട് ഭരണ സമിതി ട്രഷററും ആയിരുന്നു.
ഭാര്യ:ശാന്തകുമാരി (കൊക്കാല്‍)
മക്കള്‍: അനില്‍, അഖില്‍ (ഇരുവരും ദുബായ് )
മരുമക്കള്‍: ഐശ്വര്യ, സഞ്ജന.
സഹോദരങ്ങള്‍ രോഹിണി, പരേതനായ രവി. സംസ്‌കാരം ശനിയാഴ്ച മലാംകുന്ന്
സമുദായ ശ്മശാനത്തില്‍ ഉച്ചക്ക് 2ന്.