കാഞ്ഞങ്ങാട്: 2025- 26 ല്‍ ഗവണ്‍മെന്റ് കോട്ടയില്‍ ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്കായി ഹജ്ജ് മെഡിക്കല്‍ ക്യാമ്പും രേഖകള്‍ സ്വീകരിക്കലും പുതിയ കോട്ട ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് വച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു. ക്യാമ്പില്‍ വെച്ച് വിവിധ മെഡിക്കല്‍ പരിശോധനകളും രേഖകള്‍ പരിശോധിക്കലും നടന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് ജില്ലാ ട്രെയിനിങ് ഓര്‍ഗനൈസറും ഫാക്കല്‍റ്റിയുമായ എന്‍. പി. സൈനുദ്ദീന്‍, ട്രെയിന് മാരായ സി. ഹമീദ് ഹാജി, ഫാരിസ്, അബൂബക്കര്‍ സിദ്ദിഖ്,,സഫിയ അബൂബക്കര്‍, സുബൈദ, താഹിറ, പുതിയ കോട്ടഹൊ സ്ദുര്‍ഗ്ഗ് ടൗണ്‍ ഇസ്സത്തു ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി പള്ളി വളപ്പില്‍, ജനറല്‍ സെക്രട്ടറി ഹംസ പുതിയ കോട്ട, ട്രഷറര്‍ സൗദി അബൂബക്കര്‍ ഹാജി, അജ് വ ബഷീര്‍ കുശാല്‍നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.