കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഓണത്തിന് മുന്നോടിയായി ആവശ്യമായ ഭക്ഷണസാധനങ്ങളുമായി വെള്ളരിക്കുണ്ട് മങ്കയം വയോജന കേന്ദ്രത്തില്‍ എത്തി

രാജപുരം : കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഓണത്തിന് മുന്നോടിയായി വെള്ളരിക്കുണ്ട് മങ്കയം വയോജന കേന്ദ്ര (ഗാന്ധിഭവന്‍)ത്തില്‍ 12 വയോജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ , തുണിത്തരങ്ങള്‍ ചെരുപ്പ് ഓണക്കൈനീട്ടം എന്നിവ നല്‍കി സന്ദര്‍ശനം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് സി ഒ ജോസ് നേതൃത്വം നല്‍കി സെക്രട്ടറി ജയകുമാര്‍ ട്രഷറര്‍ ഷാജി ജോസഫ് മുന്‍ പ്രസിഡണ്ട്മാരായ സൂര്യനാരായണ ഭട്ട് , കണ്ണന്‍ നായര്‍ മെമ്പര്‍മാരായ ബെന്നി എബ്രഹാം,ഷാജു പി എസ്,ക്യാപ്റ്റന്‍ ബിജു പി ജെ, ലൈല എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *