കാഞ്ഞങ്ങാട് :ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.കെ. പി. എ സ്ഥാപക ജനറല്‍ സെക്രട്ടറി സാരംഗപാണി അനുസ്മരണവും മുതിര്‍ന്ന ഫോട്ടോ ഗ്രാഫര്‍മാരെ ആദരിക്കലും കൈനീട്ടം തുക വിതരണവും കാഞ്ഞങ്ങാട് വച്ച് നടന്നു. എ. കെ.പി.എ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ സാരംഗ പാണിയുടെ ഛായാ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം എ കെ പി എ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയ അദ്യക്ഷത വഹിച്ചു. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളായ രത്‌നാകരന്‍ഉദുമ മിനോള്‍ട്ട, രവി കാര്യാട്ട് എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു കൊണ്ട് കൈനീട്ടം തുക കൈമാറി.
ജില്ലാ ട്രഷറര്‍ എന്‍. കെ പ്രജിത്ത്, ജില്ലാ പി. ആര്‍. ഒ. രാജീവന്‍ രാജപുരം, ജില്ലാ സ്വശ്രയ സംഘം കോര്‍ഡിനേറ്റര്‍ കെ. സി. അബ്രഹാം, മുന്‍ ജില്ലാ ഭാരവാഹികളായ ഗോവിന്ദന്‍ ചങ്കരംകാട്, എ.ആര്‍. ബാബു,,നേച്ചര്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് നിലായി,രവി കാര്യാട്ട്,രാജപുരം യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശ്ശേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി. എന്‍ രാജേന്ദ്രന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുധീര്‍ നന്ദിയും പറഞ്ഞു