രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷിക ആര്‍ട്‌സ് ഫെസ്റ്റ് നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ജോസ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത മിമിക്രി കലാകാരനും ഫ്‌ലവേര്‍സ് ടി വി കോമഡി ഉത്സവം താരവുമായ റവ. ഫാ. എബിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. സി എഫ് ഐ സി സെമിനാരിയുടെ റെക്ടര്‍ റവ. ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. കൊപ്പുള രവിച്ചന്ദ്ര, പി.ടി.എ. പ്രസിഡന്റ് ടിറ്റോ ജോസഫ്, വൈസ് പ്രസിഡന്റ് സ്വാതി പ്രഭ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥി ഹരിശങ്കര്‍ മനോഹരമായ ഗാനത്തോടെ വേദിയെ സംഗീതമധുരമാക്കി. ആര്‍ട്‌സ് സെക്രട്ടറി ഏബല്‍ വര്‍ഗീസ് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ദിലീപ് നന്ദിയും പറഞ്ഞു.
സ്‌കൂളിന്റെ കലാമേള വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മനോഹര വേദിയായി മാറി.