കാസര്‍കോട്: മഞ്ചേശ്വരം പോലീസ്റ്റേഷനിലെ എ.എസ്.ഐ.യെ പോലീസ് ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശിയായ കെ.എം.മധുസൂദനനാണ് (52) മഞ്ചേശ്വരം ഹൊസബെട്ടുവിലെ പോലീസ് ക്വോര്‍ട്ടേഴ്സിലെ അടുക്കളയില്‍ തൂങ്ങി മരിച്ചത്. അവിവാഹിതനാണ്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056)