കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവും 28 ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശികളാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ ഇ അനൂബ് കുമാറിന്റെ നേത്യത്വത്തില്‍ തലപ്പാടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയത്. പോലീസ് കൈകാണിച്ചപ്പോള്‍ കാര്‍ നിര്‍ത്തിയെങ്കിലും കാറിനു അകത്തുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് കാറിനകത്തു വിശദമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവും മയക്കുമരുന്നു കണ്ടെത്തിയത്.