പാലക്കുന്ന്: കോട്ടിക്കുളം റയില്‍വേ മേല്‍പ്പാല നിര്‍മാണത്തിലെ അനിശ്ചിതത്വത്തിലെ ആശങ്കയും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ കോട്ടിക്കുളം മേല്‍പ്പാല നിര്‍മാണ വാട്‌സാപ്പ് കൂട്ടായ്മയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി സര്‍വ്വ കക്ഷി യോഗം വിളിക്കുന്നു. ഉദുമ ഫോര്‍ട്ട് ലാന്‍ഡ് കെട്ടിടത്തില്‍ 24 ന് 4 നാണ് യോഗം. രണ്ട് പതിറ്റാണ്ടി ലേറെയായി മേല്‍പ്പാലം എന്ന ജനങ്ങളുടെ ആവശ്യം ടെണ്ടര്‍ നടപടികളിലെ സാങ്കേതിക കുരുക്കില്‍ തീരുമാനാമാവാതെ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.