ആറന്മുള : സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൊല്യൂഷന്‍സിന്റെ ഭാഗം ആയ ഇ -കാണിക്കയും കോണ്‍ടാക്ട്‌ലെസ്സ് ക്യൂ ആര്‍ ഡൊണേഷന്‍ കളക്ഷന്‍ സൊല്യൂഷന്‍സും ആറന്മുള, പള്ളിയോട സേവ സംഘത്തിന് കൈമാറി. പള്ളിയോട സേവ സംഘത്തിന്റെ പണമിടപാടുകള്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിജിറ്റല്‍വല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെ നല്‍കുന്ന സേവനമാണിത്.
ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ ഓണ്‍ലൈന്‍ ബുക്കിംഗും പണമടക്കാനുള്ള സൗകര്യവും ഇപ്പോള്‍ ഭക്തര്‍ക്ക് ലഭ്യമാണ്. അതിനൊപ്പം ആറന്മുള ക്ഷേത്ര പരിസരത്ത് പള്ളിയോട സേവസംഘം ഓഫീസിനോട് ചേര്‍ന്നു ഭക്തജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ബയോടോയ്‌ലറ്റുകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സി എസ് ആര്‍ പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
അന്നദാനത്തിനുള്ള സംഭാവന സമര്‍പ്പിക്കുന്നവരുടെ പേരുവിവരങ്ങളും തുകയും മറ്റും കൃത്യമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തി പണം അടക്കാനും ഇപ്പോള്‍ എളുപ്പത്തില്‍ സാധിക്കും.
എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാനും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണം അടക്കാനും സാധിക്കും. എസ് ഐ ബി ഡിജിറ്റല്‍ സൊല്യൂഷന്‍സ് വഴി തിരക്ക് കുറക്കാനും ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതെ അവരുടെ കാര്യങ്ങള്‍ നടത്താനും ഡിജിറ്റല്‍ സേവനങ്ങള്‍ കൊണ്ട് സാധിക്കും.
പത്തനംതിട്ട ജില്ല ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, പള്ളിയോട സേവ സംഘം പ്രസിഡന്റ് സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ജോയിന്റ് ജനറല്‍ മാനേജര്‍ മധു എം, തിരുവല്ല റീജയണല്‍ മേധാവി രമ്യ കൃഷ്ണ, ബ്രാഞ്ച് മാനേജര്‍ വിപിന്‍ ജോസഫ്, ക്ലസ്റ്റര്‍ ഹെഡ് അജീഷ് കെ ചന്ദ്രന്‍, റീജിയണല്‍ ബിസിനസ്സ് മാനേജര്‍ വിശ്വരാജ് വി , ഡിജിറ്റല്‍ ബാങ്കിംഗ് എ ജി എം ശ്രീജിത്ത് എസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായി ബയോ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ തുക ബാങ്കിന്റെ ജോയിന്റ് ജനറല്‍ മാനേജര്‍ മധു എം പള്ളിയോട സേവ സംഘം അധ്യക്ഷന്‍ സാംബദേവന്‍ കെ വി ക്ക് കൈമാറി.