ആദ്യകാല കപ്പല്‍ ജീവനക്കാരന്‍ ഉദയമംഗലം ആയുര്‍വേദ ഫാര്‍മസി ഉടമ ഉദയമംഗലം ശ്രീദീപില്‍ കെ. ടി. കൃഷ്ണന്‍ അന്തരിച്ചു

പാലക്കുന്ന്: ആദ്യകാല കപ്പല്‍ ജീവനക്കാരന്‍ ഉദയമംഗലം ആയുര്‍വേദ ഫാര്‍മസി ഉടമ ഉദയമംഗലം ശ്രീദീപില്‍ കെ. ടി. കൃഷ്ണന്‍ (80) അന്തരിച്ചു. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിന്റെ മുന്‍ വൈസ് പ്രസിഡന്റ്, പാലക്കുന്ന് കഴകം മേല്‍ത്തറ
തറയില്‍ വീട് തറവാട് മുന്‍ പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പരേതരായ ചെമ്മരന്റെയും ചിറ്റേയിയുടെയും മകന്‍.
ഭാര്യ: ഭാര്‍ഗവി. മക്കള്‍: കെ. ടി. സുജയ (വലിയപറമ്പ എ എല്‍ പി സ്‌കൂള്‍ അധ്യാപിക), കെ. ടി.സുമിത (കാഞ്ഞങ്ങാട് കരാട്ടുവയല്‍), കെ. ടി. ഉണ്ണികൃഷ്ണന്‍ (ദുബായ്).
മരുമക്കള്‍: കെ. വി. കൃഷ്ണ പ്രസാദ് വൈദ്യര്‍ (പ്രസാദം ഫാര്‍മസി തൃക്കരിപ്പൂര്‍, കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ), കെ. എം. ചന്ദ്രന്‍ (മാര്‍ച്ചന്റ് നേവി), രേഷ്മ ഉണ്ണികൃഷ്ണന്‍ (ദുബായ്)
സഹോദരങ്ങള്‍: കാര്‍ത്യായനി, കല്യാണി, രോഹിണി, പരേതനായ കെ. ടി. കോരന്‍.
സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 ന് കാപ്പില്‍ സമുദായ ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *