ജില്ലാതല ഓണാഘോഷം പരിപാടികളില്‍ പങ്കെടുക്കാന്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം

ജില്ലാതല ഓണാഘോഷം പരിപാടികള്‍ക്ക് സെപ്തംബര്‍ ഒന്നിന് ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ തല പൂക്കള മത്സരത്തോടെ തുടക്കമാകും. പരമാവധി 12 ടീമുകള്‍ക്കു ജില്ലാ തല പൂക്കള മത്സരത്തില്‍ പങ്കെടുക്കാം. നാല് പേരടങ്ങുന്ന ടീമുകളായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ടീമുകളില്‍ നിന്നും പതിനായിരം രൂപ, ഏഴായിരം രൂപ, അയ്യായിരം രൂപ എന്നിങ്ങനെ യഥാക്രമം ഒന്നു മുതല്‍ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കു ലഭിക്കും. സെപ്തംബര്‍ രണ്ടിന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ എല്‍.പി സ്‌കൂള്‍, യു.പി സ്‌കൂള്‍, ഹൈസ്‌കൂള്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തും. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് 3000, 2000, 1000 രൂപ യഥാക്രമം മുതല്‍ മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് നല്‍കും. വിദ്യാര്‍ഥികള്‍ അവരവരുടെ വിദ്യാഭ്യാസ സ്ഥാപനം മുഖേന രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. ആഗസ്ത് ആറിന് വൈകുന്നേരം നാല് മുതല്‍ ചെറുവത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് വനിതാ, പുരുഷ വിഭാഗങ്ങളില്‍ കമ്പവലി മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് 15000, 10000, 7000 എന്നിങ്ങനെ യഥാക്രമം ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. ഓണാഘോഷ പരിപാടികളില്‍ മത്സര ഇനങ്ങളില്‍ വിജയിക്കുന്നവരക്ക് ക്യാഷ് പ്രൈസിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളും നല്‍കും. മത്സര പരിപാടികളില്‍ പങ്കെടുക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ ആഗസ്ത് 24 വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത മത്സരാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും മത്സരത്തില്‍ പ്രവേശനം. ഫോണ്‍- 04994 256450, 8547162679. ഇ- മെയില്‍- info@dtpckasaragod.com.

സെപ്തംബര്‍ രണ്ടിന് തെരെഞ്ഞടുത്ത വൃദ്ധ സദനങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ ‘സ്നേഹസദ്യ’ പ്രത്യേകമായി സംഘടിപ്പിക്കും. സെപ്തംബര്‍ മൂന്നിന് പൊന്നിന്‍ തിരുവോണത്തെ വരവേറ്റ് ചെറുവത്തൂര്‍ ടൗണില്‍ സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടര്‍ന്ന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. സെപ്തംബര്‍ മൂന്ന് മുതല്‍ സെപ്തംബര്‍ ഏഴ് വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സൗജന്യമായി പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള കലാകാരന്മര്‍ക്കും അവസരം നല്‍കും. ജില്ലയിലെ കലാകാരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കും. ഒപ്പം സിനിമ, സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തി നൃത്ത സംഗീത പരിപാടികള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഏഴിന് സമാപന സമ്മേളനം, സമ്മാനദാനം, സംഗീത പരിപാടികള്‍ എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *