ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയിലെ പ്രവര്‍ത്തനം : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാനത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനം
ട്രാന്‍സ്ജെന്‍ഡര്‍ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച സംസ്ഥാനത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തു. സാമൂഹ്യനീതി വകുപ്പ് ആഗസ്റ്റ് 21,22,23 തീയതികളില്‍ കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റില്‍ വെച്ച് ആഗസ്റ്റ് 21 -ാം തീയതി ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു അവാര്‍ഡ് വിതരണം ചെയ്യും