പാലക്കുന്ന് : കരിപ്പോടി പ്രാദേശിക സമിതിയുടെ സഹകരണത്തോടെ മാതൃ സമിതിയുടെ നേതൃത്വത്തില്‍ പരിശീലനം
പൂര്‍ത്തിയാക്കിയ കരിപ്പോടിയിലെ സ്ത്രീകളും കുട്ടികളും പാലക്കുന്നമ്മയുടെ തിരുമുന്‍പില്‍ ലളിതാസഹസ്രനാമ സ്‌തോത്ര പാരായണം നടത്തി. ക്ഷേത്ര ഭണ്ഡാരവീട് തിരുമുറ്റത്ത് സന്ധ്യാദീപാരാധനയ്ക്ക് മുന്‍പാണ് പാരായണം നടത്തിയത്. ആധ്യാത്മിക പ്രഭാഷകന്‍ കൊപ്പല്‍ ചന്ദ്രശേഖരന്റെ ശിക്ഷണത്തില്‍ 50 ഓളം പേരാണ് ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ചയും പാരായണമുണ്ടാകുമെന്ന് അവര്‍ അറിയിച്ചു. കരിപ്പോടി പ്രാദേശിക സമിതി ഓഫീസില്‍ എല്ലാ ഞായറാഴ്ചകളിലും രാമായണ പാരായണത്തിലും പരിശീലനം തുടരുകയാണ്.