പെരിയ : പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ സി.പി.ഐ.എമ്മിന്റെ തലമുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയുമായ സി. കുഞ്ഞിക്കണ്ണന്റെ ഇരുപത്തിമൂന്നാം അനുസ്മരണ പരിപാടി സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു. അനുസ്മരണ പരിപാടിയുടെ ഭാഗമായി രാവിലെ 6 മണിക്ക് പ്രഭാത ഭേരിയും 3:00 മണിക്ക് പാര്‍ട്ടി ക്ലാസും നടന്നു.4മണിക്ക് അനുസ്മരണ പൊതുയോഗവുംവിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന അനുമോദന സദസ്സും നടന്നു. അനുസ്മരണ പൊതുയോഗവും അനുമോദന സദസ്സും സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രസാദ് പയ്യന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി ഷാജി എടമുണ്ട അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍. ബാലകൃഷ്ണന്‍, പി ജ്യോതിബസു, അമ്പലത്തറ ലോക്കല്‍ സെക്രട്ടറി സി.കെ. സബിത, എന്നിവര്‍ സംസാരിച്ചു ചാലിങ്കാല്‍ ബ്രാഞ്ച് സെക്രട്ടറി വി. നിതീഷ് സ്വാഗതവും ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റി അംഗം സി. കെ. വിജയന്‍ നന്ദിയും പറഞ്ഞു.