രാജ്പുരം: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് എ കെ പി എ രാജപുരം യൂണിറ്റ് റാണിപുരത്തേക്ക് മഴയാത്ര പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് സണ്ണി മാണിശ്ശേരിയുടെ അധ്യക്ഷതയില്‍ ജില്ലാ പി. ആര്‍. ഒ. ശ്രീ. രാജീവന്‍ സ്‌നേഹ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്വാശ്രയ സംഘം ചെയര്‍മാന്‍ കെ. സി. അബ്രഹാം , മേഖലാ സെക്രട്ടറി ശ്രീ.റെനി ചെറിയാന്‍, റാണിപുരം വനസംരക്ഷണസമിതി പ്രസിഡണ്ട് മധുസൂദനന്‍ , ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് , ബ്ലഡ് ഡൊണേഷന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ അനില്‍ അപ്പൂസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ട്രഷറര്‍ പ്രശാന്ത് മൊണാലിസ സ്വാഗതവും യൂണിറ്റ് പിആര്‍ഒ രവി കലാ നന്ദിയും പറഞ്ഞു.