ബാര: മേല്‍ബാര കനകത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനത്ത് അടുത്ത ഫെബ്രവരി 20 മുതല്‍ 26 വരെ നടക്കുന്ന പുനഃപ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന് ആഘോഷകമ്മിറ്റി രൂപീകരിച്ചു. നിര്‍മാണ കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിനും തുടക്കമിട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഷിബു കടവങ്കാനം അധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍ മൂലയില്‍, കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, തിലകരാജന്‍ മാങ്ങാട്, അച്ചുതന്‍ ആട്യം, പി. വേണുഗോപാലന്‍ നായര്‍,
രാഘവന്‍, മുരളി പെരുമ്പള, രഞ്ജിത്ത് കിഴക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: തിലകരാജന്‍ മാങ്ങാട് (ചെയ.), സുനില്‍കുമാര്‍ മൂലയില്‍ (ജ. കണ്‍.), അശോകന്‍ കിഴക്കേകര (ട്രഷ).