കേരള ഖാദി വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി. മേള ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മേള ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പട്ടിക വര്‍ഗ വികസന ഓഫീസര്‍ കെ വി രാഘവന് നല്‍കി കളക്ടര്‍ ആദ്യ വില്‍പന നടത്തി. കലംകാരി, കോട്ടണ്‍, സില്‍ക്ക് സാരികള്‍, കുര്‍ത്തികള്‍, ജുബ്ബ, കാവിമുണ്ടുകള്‍, ഷര്‍ട്ട്, ബെഡ്ഷീറ്റ്, തുവാലകള്‍, വി.ഐ.പി ഐറ്റംസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം വിലക്കുറവിനു പുറമെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇ വി, രണ്ടാം സമ്മാനമായി ബജാജ് ചേതക് ഇ വിയും മറ്റു ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡി.കെ.വി.ഐ.ഒ പ്രൊജക്റ്റ് ഓഫീസര്‍ പി.സുഭാഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശോഭ, കോപ്പറേറ്റീവ് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എ.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേള 23ന് സമാപിക്കും.