സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ചെറുവത്തൂരില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല ഓണാഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരിച്ചു. എം.രാജഗോപാലന്‍ എം. എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അധ്യക്ഷത വഹിച്ചു. വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവന്‍,ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ്, ജില്ലാ ഇന്‍ഫമേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഹോസ്ദുര്‍ഗ് തഹസീല്‍ദാര്‍ ജി. സുരേഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ സ്വാഗതവും ടൂറിസം വകുപ്പ് പ്രതിനിധി അഞ്ജു നന്ദിയും പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷറഫ് എം.എല്‍.എ, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ തുടങ്ങിയവര്‍ രക്ഷധികാരികള്‍ ആയ ജനറല്‍ കമ്മിറ്റിയില്‍ എം. രാജഗോപാലന്‍ എം. എല്‍.എ ചെയര്‍മാനും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ജനറല്‍ കണ്‍വീനറു മായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. വൈസ്പ്രസിഡന്റ് മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള എന്നിവരെയും ജനറല്‍ കണ്‍വീനര്‍മാരായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിനേഷ് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. പ്രോഗ്രാം, റിസപ്ഷന്‍, പബ്ലിസിറ്റി, വോളന്റീര്‍, സ്‌പോണ്‍സര്‍ഷിപ്, കായികം, ഘോഷയാത്ര സബ് കമ്മിറ്റികളും രൂപീകരിച്ചു.