കാസര്‍കോട്: മഹാകവി ടി.ഉബൈദിന്റെ സ്മരണയ്ക്കായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ
‘ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം’ വിഖ്യാത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റും സംസ്‌കാരിക രംഗത്തെ പ്രമുഖനുമായ പ്രഫ.കെ.സച്ചിദാനന്ദന് തൃശൂരി ലെ ശക്തന്‍ നഗറിലെ എംഐസി ഓഡിറ്റോറിയത്തില്‍ 20 ന് സമ്മാനിക്കും.
കവിതയിലും മലയാള ഭാഷയിലും, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് ഉബൈദിന്റെ ജ്വലിക്കുന്ന സ്മരണകള്‍ നിലനിര്‍ത്താന്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരത്തിന് സച്ചിദാനന്ദനെ ജൂറി അംഗങ്ങളായ ഡോ: എം.കെ മുനീര്‍ എം.എല്‍.എ , ടി.പി. ചെറൂപ്പ, കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുല്‍ റഹ്മാന്‍, യഹ്യ തളങ്കര, ജലീല്‍ പട്ടാമ്പി എന്നിവര്‍ തെരഞ്ഞെടുത്തത്. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, രാഷ് ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും. ടി.ഉബൈദിന്റെ വേര്‍പാടിന്റെ അരനൂറ്റാണ്ട് പിന്നിട്ട വേളയില്‍ ഇന്ത്യന്‍ ജനാധി പത്യത്തിന്റെയും മതേതര മൂല്യങ്ങ ളുടെയും സാഹോ ദര്യത്തിന്റെയും പ്രചാരകനും കാവലാളുമെന്ന നിലയിലാണ് സച്ചിദാനന്ദനെ പുരസ്‌കാരത്തിന് തെരഞ്ഞടുത്ത്ആദരിക്കാനാകുന്നതില്‍ വലിയ ആഹ്‌ളാദവും അഭിമാനവുമുണ്ടെന്ന് സംഘാട കര്‍ അറിയിച്ചു.
ഇംഗ്ലീഷ് പ്രഫസറായ സച്ചിദാനന്ദന്‍ മലയാളത്തില്‍ 42 കൃതികളും കവിതാ സമാഹാരങ്ങളും, ഇംഗ്ലീഷില്‍ ഒമ്പത് കൃതികളും; അറബിക്, ഐറിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ചൈനീസ്, ജാപനീസ് ഭാഷകളില്‍ 41 വിവര്‍ത്തനങ്ങളും പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യത്തെ കുറിച്ച് ഇംഗ്ലീഷില്‍ അഞ്ച് പുസ്തകങ്ങളും, ലോക കവിതകളില്‍ നിന്നും ഡസനില ധികം പരിഭാഷകളും എഡിറ്റ് ചെയ്ത വയുമടക്കം 20 ഗ്രന്ഥങ്ങളുമുണ്ട്.
പ്രവാസ സമൂഹ വുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സച്ചിദാനന്ദന്‍, ഈ മേഖലയിലെ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ പ്രചോദകനും നേതൃസാന്നിധ്യവുമാണ്. പ്രവാസ ലോകത്ത് നിന്നുള്ള രചനകള്‍ സമാഹരിച്ച് ‘മൂന്നാമിടം’ എന്ന കവിതാ ഗ്രന്ഥം അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാഹിത്യകാരന്‍, കവി, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രാഗല്‍ഭ്യ മുണ്ടായിരുന്ന വ്യക്തിത്വമാണ് ഉബൈദ് മാസ്റ്റര്‍. സമൂഹത്തില്‍ നില നിന്നിരുന്ന നിരക്ഷരതയും അന്ധവിശ്വാസവും തുടച്ച് നീക്കാന്‍ ടി.ഉബൈദ് അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. അവാര്‍ഡ് ദാന പരിപാടി വിജയിപ്പിക്കണമെന്ന് ദുബായ് കെഎം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടിആര്‍ ഹനീഫ്, ട്രഷറര്‍ ഡോ. ഇസ്മായില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു