നീലേശ്വരത്തെ സ്ത്രീ കൂട്ടായ്മകളില്‍ പ്രവര്‍ത്തന മികവുകൊണ്ടും സജീവ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി തീര്‍ന്ന നീലേശ്വരം മാരാര്‍ സമാജം മാതൃസമിതിയുടെ പത്തൊമ്പതാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. നീലേശ്വരം മാരാര്‍ സമാജം മന്ദിരത്തില്‍ വച്ച് നടന്ന വാര്‍ഷികാഘോഷം റിട്ടയേര്‍ഡ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എം.ശൈലജ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാതൃസമിതി വൈസ് പ്രസിഡന്റ് സ്വര്‍ണ്ണം രമേശന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം മാരാര്‍ സമാജം പ്രസിഡന്റ് കെ.നാരായണ മാരാര്‍, മാതൃസമിതി മുന്‍ പ്രസിഡന്റ് കമലാക്ഷി ടീച്ചര്‍, വി.വി പുരുഷോത്തമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാതൃസമിതി സെക്രട്ടറി വി.രാജം സ്വാഗതവും ജോയിന്റ് സെക്രട്ടറി സരിത നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി 75 വയസ്സ് തികഞ്ഞ 19 അമ്മമാരെ ആദരിക്കുകയും ക്ഷീരകര്‍ഷകരായ ദേവി താഴത്തെ മഠം, അംബിക അരമനവളപ്പ് തുടങ്ങിയവരെ അനുമോദിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.