ബസില്‍ കടത്തുകയായിരുന്ന 96 പവന്‍ സ്വര്‍ണ്ണം പിടികൂടി. മംഗുളുരുവില്‍ നിന്ന് കാസര്‍ഗോട്ടേയ്ക്ക് വരികയായിരുന്ന കര്‍ണാടക കെആര്‍ടിസി ബസില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 96 പവനോളം സ്വര്‍ണ്ണാഭരണങ്ങളാണ് ഇന്നലെ പിടികൂടിയത്. മുംബൈ സിറ്റിയിലെ തവക്കല്‍ ബില്‍ഡിങ്ങില്‍ താമസക്കാരനായ മുജാസര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാര്‍ കെ കെയും പാര്‍ട്ടിയും ചേര്‍ന്നാണ് സ്വര്‍ണ്ണവും അത് കടത്തുകയായിരുന്ന ആളെയും പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജെയിംസ്, പ്രിവെന്റീവ് ഓഫീസര്‍ മൊയ്തീന്‍ സാദിഖ്, ഗ്രേഡ് പ്രിവ്ഡന്റീവ് ഓഫീസര്‍ വിജയന്‍ സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ ടി കൂടാതെ യൂണിറ്റിലെ പ്രിവന്റി ഓഫീസര്‍ മഞ്ജുനാഥ ആല്‍വ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍ ഫിലിപ്പ് അബ്ദുല്‍ അസീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെയും സ്വര്‍ണാഭരണങ്ങളും തുടര്‍ നടപടികള്‍ക്കായി ജി എസ് ടി ഡിപ്പാര്‍ട്‌മെന്റിനു കൈമാറി. ശനിയാഴ്ച വൈകുന്നേരം സമാന രീതിയില്‍ കടത്തിയ 55 പവന്‍ സ്വര്‍ണം പിടികൂടിയിരുന്നു