അനുമോദനവും ഉപഹാരവിതരണവും നടത്തി

കാഞ്ഞങ്ങാട്: മടിയന്‍ അത്തിക്കല്‍ തറവാട് ആഭിമുഖ്യത്തില്‍ തറവാട് കുടുംബത്തില്‍ പെട്ട എസ്. എസ്. എല്‍. സി, പ്ലസ് ടു, മറ്റ് ഉന്നത വിജയികള്‍ക്കും, മറ്റ് വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും അനുമോദനവും ഉപഹാരവിതരണവും നടത്തി.മുന്‍ എം എല്‍ എ യും പൂരക്കളി അക്കാദമി ചെയര്‍മനുമായ കെ .കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു. തറവാട് കമ്മിറ്റി പ്രസിഡന്റ് എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തറവാട് അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എ. ദാമോദരന്‍, അത്തിക്കല്‍ ഇളമ എ .ഗംഗാധരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. തറവാട് കമ്മിറ്റി സെക്രട്ടറി അഡ്വ എ .ഗംഗാദരന്‍ സ്വാഗതവും, ചന്ദ്രന്‍ കണ്ണാങ്കോട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *