എ. ഐ. ഡി. ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് എ.പി.ഉഷ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന അമേരിക്ക ചുമത്തിയ അധിക തീരുവ പിന്‍വലിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ ചിത്താരി വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വേലാശ്വരം വിശ്വഭാരതി ക്ലബ്ബില്‍ നടന്ന സമ്മേളനം ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കറ്റ് എ. പി. ഉഷ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് ടി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. നിര്‍മ്മല തെക്കേപള്ളം രക്തസാക്ഷി പ്രമേയവും വി. വി. രാധാമണി അനുശോചന പ്രമേയവും വില്ലേജ് സെക്രട്ടറി കെ. സുമതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സുനു ഗംഗാധരന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.വി. തുളസി, ടി.വി. പത്മിനി, സുനിതമാക്കി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ എന്നിവരും കെ.വി. സുകുമാരനും സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി വില്ലേജ് പ്രസിഡണ്ട് ടി. ശാന്തകുമാരി പതാക ഉയര്‍ത്തി. ജനാധിപത്യ മഹിള അസോസിയേഷന്‍ ചിത്താരി വില്ലേജ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സെക്രട്ടറിയായി കെ. സുമതിയെയും പ്രസിഡണ്ടായി ടി. ശോഭയെയും ഖജാന്‍ജിയായി ദീപ കീറ്റുവളപ്പിനെയും തെരഞ്ഞെടുത്തു.