കാഞ്ഞങ്ങാട്: അജാനൂര്‍ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് കര്‍ഷകദിന ആഘോഷം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ വിജയന്‍ കര്‍ഷകദിന ആഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും കുട്ടി കര്‍ഷകനെയും അദ്ദേഹം പൊന്നാടയും ഉപഹാരവും നല്‍കി ആദരിക്കുകയും ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. രാഘവേന്ദ്ര കാര്‍ഷിക പദ്ധതികളുടെ വിശദീകരണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍, ലക്ഷ്മി തമ്പാന്‍ , ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം. രാഘവന്‍, പി. രാധാകൃഷ്ണന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, പി. വി. ബാലകൃഷ്ണന്‍, കെ. അജിത് കുമാര്‍, വി. എം. അനീഷ് എന്നിവര്‍ സംസാരിച്ചു. കര്‍ഷക ദിനത്തില്‍ മികച്ച ജൈവ പച്ചക്കറി കര്‍ഷകന്‍ വി. കേളു, മികച്ച സമ്മിശ്ര കര്‍ഷകന്‍ എ.രത്‌നാകരന്‍ കളിയങ്ങാനം, മികച്ച കര്‍ഷക തൊഴിലാളി സി. വേണുഗോപാലന്‍, മികച്ച ക്ഷീരകര്‍ഷകന്‍ ഗോകുല്‍. ആര്‍.രാംനഗര്‍, മികച്ച യുവ കര്‍ഷകന്‍ വി. എം അനീഷ്, മികച്ച നെല്‍ കര്‍ഷകന്‍ കെ. അജിത് കുമാര്‍ കുന്നരുവത്ത്, മികച്ച പ്രത്യേക വിഭാഗം കര്‍ഷക വി. കല്യാണി, മികച്ച തെങ്ങ് കര്‍ഷക വി. എം. സുശീല പള്ളോട്ട്, മികച്ച തെങ്ങുകയറ്റ തൊഴിലാളി കെ. അമ്പു മാട്ടുമ്മല്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍ മുഹമ്മദ് ഷിബിലി ശരീഫ് എന്നിവരെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ. നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ ക്ലാസുകളും കര്‍ഷകരുടെയും മറ്റുള്ളവരുടെയും ഗാനാലാപനവും സംഘ നൃത്തവും നാടന്‍പാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.