പാലക്കുന്ന് : പതിവ് തെറ്റിക്കാതെ ഭക്ഷണം വിളമ്പി പാലക്കുന്ന് കൂലിപണിക്കാര്‍ കൂട്ടായ്മയുടെ സ്വാതന്ത്ര്യ ദിനാഘോഷം.
ഇത്തവണ കോഴിക്കറിയും കപ്പയുമായിരുന്നു ഭക്ഷണ വിശേഷം. നാട്ടുകാരും യാത്രക്കാരുമടക്കം നിരവധി പേര്‍ ഭക്ഷണം ഉണ്ണാന്‍ എത്തിയിരുന്നു.
റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു കൊച്ചു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. പാചക വിദഗ്ദന്‍ തെല്ലത്ത് ചെമ്മരന്‍, പ്രകാശന്‍ ആറാട്ടുകടവ്, ബാബു തെക്കേക്കര,
അരവിന്ദന്‍ നാഗത്തുങ്കാല്‍, രാഘവന്‍ കരിപ്പോടി, ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, ചെമ്മരന്‍, ചന്ദ്രന്‍ കുതിരക്കോട്, റസാഖ് പാലക്കുന്ന്, സനൂപ് ആറാട്ടുകടവ്, കൃഷ്ണന്‍ മായ എന്നിവര്‍ നേതൃത്വം നല്‍കി.