കൊപ്പല്‍ ചന്ദ്രശേഖരനെ ആദരിച്ചു
പാലക്കുന്ന് : പാലക്കുന്ന് കഴകത്തിന്റെ ഭാഗമായ ‘നാലുവീടുകളില്‍’ പെടുന്ന ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട്
തറവാട്ടില്‍ രാമായണ മാസാചരണ യജ്ഞം പ്രഭാഷണ പരമ്പരയും കഥാ പ്രവചനവും സമാപിച്ചു.
9 വര്‍ഷം മുന്‍പ് തുടക്കമിട്ട പരമ്പര മുടക്കമില്ലാതെ കര്‍ക്കടകത്തില്‍ തുടരുകയാണിവിടെ. അന്ന് മുതല്‍ രാമായണ പ്രഭാഷണം നടത്തുന്ന ആധ്യാത്മിക പ്രഭാഷകന്‍ കൊപ്പല്‍ ചന്ദ്രശേഖരനെ സമാപന ദിവസം തറവാട്ടില്‍ ആദരിച്ചു. പ്രസിഡന്റ് സി. എം. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
ശ്രീധരന്‍ പള്ളം, കുമാരന്‍ നാര്‍ച്ചിക്കുണ്ട്, ഗംഗാധരന്‍ പള്ളം, യു എ ഇ കമ്മിറ്റി പ്രതിനിധികളായ അപ്പകുഞ്ഞി കൂവത്തൊട്ടി, രഞ്ജിത്ത് മോലോത്ത് വളപ്പ് എന്നിവര്‍ പ്രസംഗിച്ചു.