രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുകയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ , ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി ,
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഗോപി, പി ഗീത , സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗം കൃഷ്ണകുമാര്‍ എം , കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുമ ഡി എല്‍ , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ , വെറ്റിനറി സര്‍ജന്‍ മുഹമ്മദ് ഷാനൂബ് , സിഡി എസ് ചെയര്‍ പേഴ്‌സണ്‍ കമലാക്ഷി കെ, രാജപുരം അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം പ്രസിഡന്റ് പി സി തോമസ്സ്, പച്ചക്കറി ഉല്‍പ്പാദക സംഘം പ്രതിനിധി നാരായണന്‍ എ , വിവിധ രാഷ്ട്രിയ പ്രതിനിധി കളായ എം എം സൈമണ്‍,
ജിനോ ജോണ്‍, ബി രത്‌നാകരന്‍ നമ്പ്യാര്‍, എ ശശിധരന്‍ , ഇബ്രാഹിം ചെമ്മനാട്, ടോമി വാഴപ്പള്ളി, ലക്ഷ്മണ ഭട്ട്, പാടശേഖര സമിതി പ്രതിനിധി സേതുമാധവന്‍ കെ ആര്‍, ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് രഞ്ജിത്ത് എം എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ഹനീന കെ എം സ്വാഗതവും, കൃഷി അസിസ്റ്റന്റ് ശാലിനി പി കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്മാര്‍ട്ട് കൃഷി ഭവനു വേണ്ടി ശിവശങ്കര ഭട്ട് സൗജന്യ മായി നല്‍കുന്ന ഭൂമിയുടെ രേഖ മുന്‍ പഞ്ചാത്ത് പ്രസിഡന്റ് എച്ച് വിഘ്‌നേശ്വര ഭട്ട് എം എല്‍ എ യ്ക്ക് കൈമാറി.


