ആദ്യകാല ജീപ്പ് ഡ്രൈവര്‍മാരെ ആദരിച്ചു
രാജപുരം : 1985 മുതല്‍ 2025 വരെ 40 വര്‍ഷ കാലയളവിനുള്ളില്‍ കാഞ്ഞങ്ങാട് ജീപ്പ് ടാക്‌സി സ്റ്റാന്‍ഡില്‍ ജോലി ചെയ്തിരുന്നതും, ഇപ്പോള്‍ മറ്റ് വ്യത്യസ്ത ജോലികള്‍ ചെയ്തു വരുന്നവരുമായ മുന്‍ കാല ഡ്രൈവര്‍മാര്‍ അടക്കമുള്ളവരുടെ സ്‌നേഹ സംഗമം റാണിപുരത്ത് നടന്നു. സാബു കാരാക്കോട് സ്വാഗതം പറഞ്ഞു. രാജന്‍ മടിക്കൈയുടെ അദ്യക്ഷതയില്‍ റാണിപുരം സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാദര്‍. ജോയി ഊന്നുകല്ലേല്‍ സംഗമം ഉത്ഘാടനം നിര്‍വഹിച്ചു, യോഗത്തില്‍ വെച്ച് ആദ്യ കാല ഡ്രൈവര്‍മാരെ പൊന്നാടയണിയിച്ച് ആദരിക്കുന്നതോടൊപ്പം, ആദ്യകാല ടാക്‌സി ഡ്രൈവറും കഴിഞ്ഞ ദിവസം മുഖ്യ മന്ത്രിയുടെ വീശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയ പോലീസ് സബ് ഇന്‍സ്പെക്ട്ടര്‍ ശ്രീനിവാസന്‍ മടിക്കൈയെയും വേദിയില്‍ വെച്ച് ആദരിച്ചു , ബാബു ചാലിങ്കാല്‍, ബാബു വെള്ളിക്കോത്ത് തുടങ്ങിയവര്‍ ആശംസ അറിയിച്ചു സംസാരിച്ചു, സുകുമാരന്‍ മുണ്ട്യാനം നന്ദിയും അറിയിച്ചു, സംഘടനയുടെ പുതിയ ഭാരവാഹികളായി രാജന്‍ മടിക്കൈ പ്രസിഡണ്ട്, സാബു കാരാക്കോട് സെക്രട്ടറി, സുരേശന്‍ അയ്യങ്കാവ് വൈസ് പ്രസിഡന്റ്, മോഹനന്‍ കോട്ടപ്പാറ ജോയിന്റ് സെക്രട്ടറി, പി. കൃഷ്ണന്‍ മീങ്ങോത്ത് ട്രഷററായും തിരഞ്ഞെടുത്തു. ആദ്യ യോഗത്തില്‍ വെച്ച് തന്നെ ഭാവിയില്‍ തുടര്‍ന്നു വരുന്ന കാരുണ്യ പ്രവര്‍ത്തങ്ങളുടെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു