രാജപുരം: ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓള്‍ കേരള ക്വിസ് മത്സരമായ ക്വിസ്സേരിയ 2025 സംഘടിപ്പിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.ഫാ. ജോസ് മാത്യു പാറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മത്സരത്തിന് പ്രശസ്ത ക്വിസ് മാസ്റ്റര്‍ മി. ജോബി ജോസഫ് നേതൃത്വം നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവി ചന്ദ്ര, പി.ടി.എ പ്രസിഡണ്ട് ടിറ്റോ ജോസഫ്, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ക്വിസ് കണ്‍വീനര്‍ രഞ്ചു ബാലകൃഷ്ണന്‍ സ്വാഗതവും പറഞ്ഞു. ആവേശകരമായ മത്സരത്തിനൊടുവില്‍ അട്ടേങ്ങാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അഭിനവ് യുകെ ,കാര്‍ത്തിക് ശിവപ്രസാദ് എന്നിവര്‍ 8000 രൂപയും ട്രോഫിയും അടങ്ങുന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.4000 രൂപയും ട്രോഫിയു മടങ്ങുന്ന രണ്ടാം സ്ഥാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബല്ലാ ഈസ്റ്റിലെ വിദ്യാര്‍ത്ഥികളായ സഞ്ജന സി കെ ,ഗംഗ കൃഷ്ണ എസ് എസ് എന്നിവര്‍ കരസ്ഥമാക്കി. 2000 രൂപയും ട്രോഫിയും അടങ്ങുന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അഭിഷേക് പി എന്‍, പ്രജ്വല്‍ പ്രകാശ് എന്നിവരാണ്. ബളാന്തോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ശ്രീനിധി എസ് നായര്‍, മീരാ രാജ് കെ എന്നിവര്‍ നാലാം സ്ഥാനവും ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കുറ്റിക്കോലിലെ വിദ്യാര്‍ത്ഥികളായ കാര്‍ത്തിക് എസ് കുറുപ്പ്, ദേവജിത്ത് എസ് എന്നിവര്‍ അഞ്ചാം സ്ഥാനവും നേടി.
പനത്തടി പള്ളി വികാരി ഫാ. ജോസഫ് പൂവത്തോലില്‍ , രാജപുരം ഫെഡറല്‍ ബാങ്ക് മാനേജര്‍ സോജന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കൈമാറി.ജൂബിലി കണ്‍വീനര്‍ ബിന്ദു പി സി നന്ദി യും പറഞ്ഞു.