രാജപുരം: പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. ദേവാലയ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.രാവിലെ 9 മണി മുതല്‍ പാരീഷ് ഹാളിലാണ് ക്യാമ്പ് . ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പ്രശസ്തരായ ഹൃദ്രോഹ വിഭാഗം, നേത്രേരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍ന്മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9496144274, 9400062831,9447460662 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.