ബളാല്‍: ബളാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് രണ്ടാം വാര്‍ഡ് കുടുംബസംഗമം അത്തിക്കടവ് പ്രിയദര്‍ശിനി നഗറില്‍ മണ്ഡലം പ്രസിഡണ്ട് എം.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ലഹരിയില്‍ നിന്ന് സ്വാതന്ത്ര്യം… ലഹരിക്കെതിരെ അമ്മമാര്‍… എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. പുതു തലമുറയെ വഴിതെറ്റിക്കുന്ന രാസലഹരികള്‍ക്കെതിരെയുള്ള ജാഗ്രത കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്ന് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജു കട്ടക്കയം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിജോ പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവും ജീവിതവും നശിപ്പിക്കുന്ന ലഹരി മരുന്നുകളോട് അകലം പാലിക്കണമെന്നും രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യവും മതനിരപേക്ഷതയും ലഹരികളായി ആസ്വദിക്കണമെന്നും സിജോ പി.ജോസഫ് പറഞ്ഞു. കെ സുരേന്ദ്രന്‍ , പി പത്മാവതി, സി വി ശ്രീധരന്‍ . ജോസ് മുണ്ടനാട്ട് . വി സുകുമാരന്‍ നായര്‍.പി നാരയണന്‍. തുടങ്ങിയവര്‍. സംസാരിച്ചു. വാര്‍ഡ് പ്രസിഡണ്ട് പി രാഘവന്‍ സ്വാഗതവും ഷീജ റോബര്‍ട്ട് നന്ദിയും പറഞ്ഞു.