ജി എച്ച് എസ് എസ് പരപ്പയില്‍ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു

പരപ്പ : ജി എച്ച് എസ് എസ് പരപ്പയില്‍ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു . കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ ആര്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മദര്‍ പി ടി എ വൈസ് പ്രസിഡന്റ് ഷഹിന കെ , ഹയര്‍സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് രാജി കെ , ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് വികെ പ്രഭാവതി , പി ഹരീഷ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ഡി എല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാകേഷ് കെ വി നന്ദിയും രേഖപ്പെടുത്തി. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തിയ തോടുകൂടിയാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് എന്‍സിസി , എസ് പി സി കാഡറ്റുകളുടെ പരേഡ് നടന്നു. കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു. രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് പായസവിതരണവും നടത്തി. റോട്ടറി ക്ലബ്ബ് പരപ്പയുടെ നേതൃത്വത്തില്‍ തുന്നല്‍ മിഷ്യന്‍ വിദ്യാലയത്തിന് സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *