രാജപുരം : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പൂടങ്കല്ല് ചാച്ചാജി ബഡ്സ് സ്‌കൂളില്‍ എസ് വൈ എസ് ചുള്ളിക്കര അയ്യങ്കാവ് യൂണിറ്റ് കമ്മിറ്റി പായസ വിതരണം നടത്തി.
വാര്‍ഡ് മെമ്പര്‍ അജിത് കുമാര്‍ സ്‌കൂള്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തി.പ്രാണനെക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അവരുടെ ത്യാഗത്തിന്റെ ഫലമാണ് നാമിന്ന്അനുഭവിക്കുന്നതെന്നും ഷിഹാബുദീന്‍ അഹ്‌സനി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
പൊതു പ്രവര്‍ത്തകന്‍ കെ ആര്‍ ശശീന്ദ്രന്‍ പായസ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.ബഡ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡാലിയ മാത്യു നന്ദി പ്രസംഗം നടത്തി.
കെ. അബ്ദുല്ല ഹാജി, അബ്ദുല്‍ റഹിമാന്‍ നൂറാനി, നൗഷാദ് ചുള്ളിക്കര, ഹമീദ് എ, ജുനൈദ് എം,എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ ജീവനക്കാര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.