കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി. റിട്ട ലഫ്റ്റനന്റ് കേണല്‍:സി.പുരുഷോത്തമന്‍ മുഖ്യാതിഥിയായി. നവഭാരതത്തെ കെട്ടിപ്പടുക്കുന്നതില്‍ കുട്ടികളോരോരുത്തരും പങ്ക് വഹിക്കണമെന്നും രാജ്യത്തിന്റെ പുരോഗമനത്തില്‍ അഭിമാനം കൊള്ളണമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് പതാക ഉയര്‍ത്തി. മാനേജ്‌മെന്റ് പ്രതിനിധി ശ്രീ ഗജാനന്‍ കാമത്ത് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍, അധ്യാപകരായ പി. രാജന്‍, വി.അഭിരാജ്, കെ വി ജെസ്ന എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളായ ശ്രീഹിത സി കുമാര്‍, നന്ദകിഷോര്‍ ടി, പൂജ സുനില്‍, യുവിക ഗോള്‍ഡി, പാര്‍വണ കെ. എല്‍, എച്ച് നവ്യ കാമത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വേദിയില്‍ കുട്ടികളുടെ സ്വാതന്ത്ര്യദിന സന്ദേശം ഉയര്‍ത്തുന്ന കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി.