രാജപുരം: ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം.) ഉപയോഗിച്ച് നടത്തി. ബയോ വിഷന്‍ കേരളയിലൂടെ നടപ്പിലാക്കുന്ന ഈ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആയ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ അനുഭവമായി. ജനാധിപത്യ പ്രക്രിയയെക്കുറിച്ച് നേരിട്ടുള്ള അറിവ് നേടാന്‍ ഇത് സഹായകമായി. തെരഞ്ഞെടുപ്പ് വിജയകരമാക്കാന്‍ ലിറ്റില്‍ കൈറ്റ്‌സ്, എസ്.പി.സി. അംഗങ്ങള്‍ അകമഴിഞ്ഞ സഹകരണമാണ് നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയയും ഫലവും
സ്‌കൂളിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ രമ്യ മോള്‍ പി.യുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണലിനുശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആത്മജ് പി.യെ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുത്തു.
ആദ്യ പാര്‍ലമെന്റ് യോഗം
പുതിയ പാര്‍ലമെന്റിന്റെ ആദ്യ യോഗം പ്രിന്‍സിപ്പല്‍ ബാബു , ഹെഡ്മിസ്ട്രസ് ശാന്തകുമാരി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. അധ്യാപകരായ ജനാര്‍ദ്ദനന്‍ , സുകുമാരന്‍ , ബിജോയ് , നിഷാന്ത് രാജന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.