മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ സ്വാതന്ത്രദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു

മാലക്കല്ല്: സെന്‍മേരിസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. കള്ളാര്‍ പഞ്ചായത്തംഗം മിനി ഫിലിപ്പ് സ്വാതന്ത്ര്യദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു .സ്‌കൂള്‍ മാനേജര്‍ ഫാദർഫാദർ ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാദര്‍ റ്റിനോ ചമക്കാലയില്‍ മുഖ്യ സന്ദേശം നല്‍കി .പി ടി എ പ്രസിഡന്റ് ബിനീഷ് തോമസ്, സ്‌കൂള്‍ ലീഡര്‍ അന്നാ വിനോദ്, ഗൗരി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ഡിസ്‌പ്ലേ പരേഡ്, ദേശഭക്തിഗാനം, ആക്ഷന്‍ സോങ് , നൃത്തശില്പം, മണ്‍മറഞ്ഞ സ്വാതന്ത്രസമര സേനാനികളുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തല്‍, പതാക നിര്‍മ്മാണം, സ്വാതന്ത്ര്യദിന ക്വിസ് , റാലി ,എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തപ്പെട്ടു. സിസ്റ്റര്‍ റോസ്ലെറ്റ്, നവിന്‍ പി ജോസ് പ്രിന്‍സ് വിനീത് വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാന അധ്യാപകന്‍ സജി എം എ സ്വാഗതവും തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *