രാജപുരം:ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കുമാരി തെരേസ് ആന്റണി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ റവ. ഫാ. ജോസ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. പതാക ഉയര്‍ത്തി പതാക വന്ദനത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. തുടര്‍ന്ന് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിനോഷ് സ്‌കറിയച്ചന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ഇന്ന് നാം അഭിമാനത്തോടെ നില്‍ക്കുന്ന ജനാധിപത്യ മൂല്യങ്ങളും ഓര്‍മ്മിപ്പിച്ചു.
കുമാരി അന്നമോള്‍ ടിറ്റോ ,മാസ്റ്റര്‍ ആദിത്യന്‍ എസ്.യു , അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. രവിചന്ദ്ര CFICയും പി.ടി.എ. പ്രസിഡന്റ് ടിറ്റോ ജോസഫ് ,സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ അമല്‍ ബിനോയ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു.