പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിങ്ങ പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിച്ച് സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, നഗരസ മുനിസിപ്പല്‍ ജീവനക്കാരുടെ പെന്‍ഷന്‍ ട്രഷറി വഴി വിതരണം ചെയ്യുക, കാര്‍ഷിക സര്‍വ്വകലാശാല പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക,, കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍സ് യൂണിയന്‍ നീലേശ്വരം ബ്‌ളോക്ക് കമ്മറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നീലേശ്വരം സബ്ട്രഷറി പരിസരത്ത് സമരിച്ച. ധര്‍ണ നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ശ്രീ.പി.പി.മുഹമ്മദ് റാഫി ഉല്‍ഘാടനം ചെയ്തു. വിസുകുമാരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പിയു സംസ്ഥാന കമ്മറ്റി അംഗം കെ.സുജാതന്‍ മാസ്റ്റര്‍, ജില്ലാ രക്ഷാധികാരിവി.കൃഷണന്‍, കൂത്തൂര്‍ കണ്ണന്‍, എം.കുഞ്ഞി ഗോവിന്ദന്‍ ഇ വിജയന്‍ ,എം മാധവന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സി കൂട്ടറി വി.രവീന്ദ്രന്‍ സ്വാഗതവും
കെ.ഗോവിന്ദ മാരാര്‍ നന്ദിയും പറഞ്ഞു