പരപ്പ: പരപ്പ, ക്ലായിക്കോട് കാസ്‌ക്ക് ക്ലബ്ബിന്റെയും കാരുണ്യ മെഡിക്കല്‍ സെന്റര്‍ പരപ്പയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ലായിക്കോട് മദ്രസയില്‍ വെച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ദരായ ഏഴ് ഡോക്ടര്‍മാര്‍ നയിച്ച ക്യാമ്പില്‍ 150 ഓളം രോഗികളെ പരിശോധിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗോപാലകൃഷ്ണന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് കുമാര്‍ കെ അദ്ധ്യക്ഷനായ ചടങ്ങില്‍ ബദരിയ ജുമാ മസ്ജിദ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി, ഡോ. ധീരജ് രാജ് ശ്രേയസ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. എം മാത്യൂസ് സ്വാഗതവും വനിതാ വിംഗ് പ്രസിഡണ്ട് പി. സിന്ധു നന്ദിയും പറഞ്ഞു.