രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി. 40 പേര്‍ അടങ്ങിയവോളണ്ടിയര്‍മാരുടെ സംഘം റാണിപുരത്തെ ജൈവ വൈവിധ്യ സമ്പത്തിനെ കുറിച്ചും ആവാസ വ്യവസ്ഥയെപ്പറ്റിയും മനസ്സിലാക്കി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂധനന്‍ വോളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എം ബാബു, പ്രോഗ്രാം ഓഫീസര്‍ കെ ജയരാജന്‍ സുപ്രിയ എം.ബി , സന്ധ്യ കെ പി, ഭവ്യ പി എസ് , വിദ്യ പി വി. ജോര്‍ജ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി